Pages

Friday, 15 June 2012

ചുവന്ന പാത്രങ്ങള്‍,

ഇന്നലെയുടഞ്ഞ
ചുവന്ന പാത്രത്തില്‍
ഉമ്മയുടെ നിശ്വാസങ്ങളുടെ
കരിയുണ്ടായിരുന്നു,
ഒരു നൂറ്റാണ്ട് കാലം
വേവിച്ചില്ലങ്കിലും
പ്രതാപത്തിന്റെ ബാക്കി
പാത്ത്രങ്ങളായി,
അലങ്കാരത്തിന്റെ അടിച്ചട്ടിയായി
അത് തൂങ്ങിയാടി.
പൊട്ടു പാത്രമാണങ്കിലും
എന്തല്ലാമോ കൂട്ടിച്ചേര്‍ത്ത
കുഞ്ഞു പാത്ത്രമായി
അത് രൂപം  മാറുകയായിരുന്നു !
മണ്ണുമായി കൈകോര്‍ത്ത
ജീവിതങ്ങളുടെ ഓര്‍മപ്പെടുത്തലുകളായി
മണ്‍പാത്ത്രങ്ങള്‍ എവിടെയൊക്കയോ
നിലവിളിക്കുന്നുണ്ട്,
തകരുന്നുണ്ട്.

2 comments:

  1. വളരെ അര്‍ത്ഥവാത്തായ വരികള്‍ !നിലവിളിക്കുന്ന മണ്‍പാത്രങ്ങള്‍ നല്ലൊരു ബിംബകല്പനയാണ്.അഭിനന്ദനങ്ങള്‍ !

    ReplyDelete
  2. ആശയം നന്ന്,
    ശ്രദ്ധിച്ചാല്‍ അവതരണവും നന്നാക്കാം.
    ആരും തിരിഞ്ഞുനോക്കാതായിരിക്കുന്ന മണ്‍പാത്രങ്ങള്‍....
    പിന്നെ,
    ഇന്നലെയൊടിഞ്ഞ എന്നല്ല,
    ഇന്നലെയുടഞ്ഞ - എന്നാവണ്ടേ....
    പാത്ത്രങ്ങള്‍ എന്നല്ല, പാത്രങ്ങള്‍ എന്ന് ആക്കണം

    ReplyDelete