Pages

Monday, 12 December 2011

സ്വര്‍ണക്കൂട്

മരിച്ചപ്പോഴാണ് ചിന്ത സ്വതന്ത്രമായത്,അയാള്‍ ഒന്ന് വിറച്ചു. "ഹാവൂ,.. കുടുംബവും നാട്ടുകാരും ഒപ്പമുണ്ട്..".
ചിതയോരുങ്ങി ചിന്തയുയര്‍ന്നുപൊങ്ങി,ചേക്കേറാന്‍ ഇടമില്ലാത്ത പക്ഷിയെപ്പോലെ പലേടത്തും പാറി നടന്നു. തീ പന്തം അടുത്തു വരുന്നുണ്ട്, അയാള്‍ നിലവിളിച്ചു,
"ദയവായി എന്നെ കത്തിക്കല്ലേ,മക്കളെ ഒന്ന് പറ എനിക്ക് പേടിയാവുന്നു ഒന്ന് നോക്കൂ ഞാന്‍ മരിച്ചിട്ടില്ല,"
ആരും വിളി കേട്ടില്ല "ബാര്യയെന്താ മിണ്ടാത്തത് ഞാന്‍ ശരിക്കും മരിച്ചോ?
അതോ ഭാര്യയുമായുള്ള ഹൃദയ ബന്ധത്തിന്റെ കണ്ണികള്‍ പൊട്ടിയോ?, കാമത്തിന്റെ കണ്ണികള്‍ മാത്ത്രമായിരുന്നോ അത്...? ആയിരിക്കണം... എന്റെ മൂക്ക് കയര്‍"
ചിന്ത പറന്നു മക്കളുടെ മനസ്സില്‍ കയറി "ഹോ ഇന്നേ വരെ കണ്ടിട്ടില്ലാത്ത അപരിചിത ലോകം, ചിന്ത ദ്രിതിയില്‍ ഭാര്യയുടെ മനസ്സില്‍ കടന്നു വിശാലമായ ലോകം,തനിക്കിത്ത്ര  നാളും ഇടുങ്ങിയായാണല്ലോ തോന്നിയത്!    "തന്നെ  പൂട്ടിയിട്ട താക്കോല്‍ ചിന്ത മന്ത്രിച്ചു"
ചിത കത്തിത്തുടങ്ങി ചിന്ത സ്വമാനസ്സില്‍ കൂടണഞ്ഞു ഭാര്യ പൂട്ടിയിട്ട മുറികളത്ത്രയും  തുറന്നു
"അയല്‍വാസിയുടെ ഒട്ടിയ വയറുകള്‍, വിചിത്ത്ര മുഖങ്ങള്‍,അംഗ വൈകല്ല്യം ബാധിച്ച മരക്കുറ്റികള്‍, വഴിയരികിലെ ചത്ത തവളകള്‍,......
ചിതയുയാരും മുമ്പ്  അയാള്‍ ധഹിക്കപ്പെട്ടു.

2 comments:

  1. എവിടെയാടിരുന്നു ഇതുവരെ ?കണ്ടിട്ട് കുറെ ആയല്ലോ ?പഠനത്തില്‍ ശ്രദ്ധിക്കയായിരിക്കും അല്ലേ?നല്ലത് .
    മരിച്ച ചിന്തയുടെ 'സ്വര്‍ണക്കൂട്'വളരെ ഭാവനാപൂര്‍ണം.ഇനിയും എഴുതുക.അഭിനന്ദനങ്ങള്‍ !

    ReplyDelete
  2. നന്ദി,.. ക്ലാസ്സ് ഉണ്ട് അത്ര മാത്രം

    ReplyDelete