Pages

Monday, 5 September 2011

ചില നേരമ്പോക്കുകള്‍


ഞാന്‍ നോക്കുമ്പോള്‍
സമയം മുടന്തി നടക്കുകയായിരുന്നു.
വളരെ പെട്ടന്ന്‍ മുടി നരച്ചപ്പോള്‍
എനിക്ക്  സംശയമായി
സമയം മുടന്തി നടന്നോ...?!
ഞാന്‍ ഒളിഞ്ഞു നോക്കി
പിന്നെയും
മുടന്തി, മുടന്തി.....
പിന്നെ മെല്ലെ ഞാന്‍
സമയത്തോട്‌ ചോദിച്ചു
നീ എന്നെ ചതിച്ചതാണോ?
സമയം പറഞ്ഞു
ഞാന്‍  മുടന്തിയാണ്‌ നടന്നതെങ്കിലും
 ഒരിക്കെലും വിശ്രമിചിട്ടില്ലായിരുന്നു,..
കണ്ണ് കരഞ്ഞു കലങ്ങുംബോഴും
സമയം ഓരത്തു കൂടി
മുടന്തി നീങ്ങിക്കൊണ്ടിരുന്നു
കാഴ്ച മറയും വരെ,...

2 comments:

  1. നന്നായിരിക്കുന്നു..ഇനിയും എഴുതുക..

    ReplyDelete