Pages

Thursday, 8 September 2011

ഞാന്‍ ജീവിച്ചിരുന്നു......


എന്റെ തവള കുതിച്ച്
ചാടിയിരുന്നു, പലപ്പോഴും.
പക്ഷെ...
സദാചാരത്തിന്റെ
കല്പടവുകളില്‍,
എന്റെ മഷി പുരുണ്ട
വിരല്‍ തുമ്പില്‍ കയറി
നാഗദേവന്മാര്‍
ചെക്ക് പോസ്റ്റിട്ടു,...

ബാല്യത്തില്‍
അമ്മ പറഞ്ഞു
"നീ ഒരു വാല്‍മാക്രി"
എനിക്കും തോന്നി,

കൌമാരത്തിന്റെ ചോരത്തിളപ്പാല്‍
എനിക്ക് "അള്‍ഷിമേഴ്സ്" വന്നു,

യവ്വനത്തില്‍ ഞാനൊരു
നീരാളിയെ വേളി കഴിച്ചു,

മക്കള്‍ എന്നെ കടല്‍ കടത്തി.
ഞാന്‍ എന്റെ സ്വപ്നം വെട്ടി
 അവരുടെ ചുവട്ടിലിട്ടു,
ചോര വേരില്‍ വീഞ്ഞായി...

കാലമെന്റെ മുടി വെളുപ്പിച്ചപ്പോള്‍
രോഗം എന്നെ കാമിച്ചു.

വെള്ളരിപ്പ്രാ-ച്ചോരയിറ്റു
വീഴും പടക്കളം
മരണത്തിലും എന്നെ ഉണര്‍ത്തുന്ന
ദു:സ്വപ്നമായി...

2 comments:

  1. കൊള്ളാം ചങ്ങാതി. നന്നായിരിക്കുന്നു. കൂടുതല്‍ എഴുതു.

    ReplyDelete