Pages

Friday, 15 June 2012

ചുവന്ന പാത്രങ്ങള്‍,

ഇന്നലെയുടഞ്ഞ
ചുവന്ന പാത്രത്തില്‍
ഉമ്മയുടെ നിശ്വാസങ്ങളുടെ
കരിയുണ്ടായിരുന്നു,
ഒരു നൂറ്റാണ്ട് കാലം
വേവിച്ചില്ലങ്കിലും
പ്രതാപത്തിന്റെ ബാക്കി
പാത്ത്രങ്ങളായി,
അലങ്കാരത്തിന്റെ അടിച്ചട്ടിയായി
അത് തൂങ്ങിയാടി.
പൊട്ടു പാത്രമാണങ്കിലും
എന്തല്ലാമോ കൂട്ടിച്ചേര്‍ത്ത
കുഞ്ഞു പാത്ത്രമായി
അത് രൂപം  മാറുകയായിരുന്നു !
മണ്ണുമായി കൈകോര്‍ത്ത
ജീവിതങ്ങളുടെ ഓര്‍മപ്പെടുത്തലുകളായി
മണ്‍പാത്ത്രങ്ങള്‍ എവിടെയൊക്കയോ
നിലവിളിക്കുന്നുണ്ട്,
തകരുന്നുണ്ട്.

Monday, 5 March 2012

ബാക്കിയായത്

ഭൂതകാലത്തിന്റെ വിദൂരതയില്‍
ഒരു കുഞ്ഞു കരച്ചില്‍
നിലവിളിയായ്
എന്നെ വീര്‍പ് മുട്ടിക്കാറുണ്ട്.

തിരിഞ്ഞു നോക്കാനുള്‍ത്രാണിയില്ലാതെ
കുതിച്ചും കിതച്ചും മുന്പോട്ടായുമ്പോള്‍
ഓര്‍മകളൊരു കുഞ്ഞു കടിഞ്ഞാണമായി
എന്നെ അലോസരപ്പെടുതാറുണ്ട്.

എന്റെ ഉള്‍കോണില്‍ ച്ചുംബിച്ചമ്മമാത്രം
ഓര്‍മയിലുയര്‍ന്നു പൊങ്ങി ഒരു
കെടാതിരിവെളിച്ചമെന്റെ
ഹൃദയത്തില്‍ പകര്‍ന്നത് ഞാനിന്നറിയുന്നു.

കണ്ണ്നീരായി പ്രതിവച്ചിക്കുംബോഴു
മതുയര്‍ന്നു പൊങ്ങി
ധഹിപ്പിക്കാറുണ്ടെന്നെ  പലപ്പോഴും.

കൌമാരത്തില്‍ സ്വത്വമൂരിവെച്ചാറാടിയപ്പോ
ളരികയായിരുന്നതത്രയും
അകലങ്ങളിലെ വേരുകളായിരുന്നു.

യവ്വനത്തില്‍ ബാര്യയെന്നയല്ല ചുംബിച്ചത്
മക്കളെന്നയല്ല വലയം വെച്ചത്

ഇന്നിപ്പോളിടറിയകാല്പാടുമായി
ആകാശത്തോളമുയര്‍ന്നു പൊങ്ങിയപ്പോള്‍
അരികില്‍ ബാകിയായതത്ത്രയും
കണ്ണടച്ചാല്‍ മാത്രം കാണുന്ന
യാതാര്‍ത്ത്യങ്ങളായിരുന്നു.
     

Monday, 12 December 2011

സ്വര്‍ണക്കൂട്

മരിച്ചപ്പോഴാണ് ചിന്ത സ്വതന്ത്രമായത്,അയാള്‍ ഒന്ന് വിറച്ചു. "ഹാവൂ,.. കുടുംബവും നാട്ടുകാരും ഒപ്പമുണ്ട്..".
ചിതയോരുങ്ങി ചിന്തയുയര്‍ന്നുപൊങ്ങി,ചേക്കേറാന്‍ ഇടമില്ലാത്ത പക്ഷിയെപ്പോലെ പലേടത്തും പാറി നടന്നു. തീ പന്തം അടുത്തു വരുന്നുണ്ട്, അയാള്‍ നിലവിളിച്ചു,
"ദയവായി എന്നെ കത്തിക്കല്ലേ,മക്കളെ ഒന്ന് പറ എനിക്ക് പേടിയാവുന്നു ഒന്ന് നോക്കൂ ഞാന്‍ മരിച്ചിട്ടില്ല,"
ആരും വിളി കേട്ടില്ല "ബാര്യയെന്താ മിണ്ടാത്തത് ഞാന്‍ ശരിക്കും മരിച്ചോ?
അതോ ഭാര്യയുമായുള്ള ഹൃദയ ബന്ധത്തിന്റെ കണ്ണികള്‍ പൊട്ടിയോ?, കാമത്തിന്റെ കണ്ണികള്‍ മാത്ത്രമായിരുന്നോ അത്...? ആയിരിക്കണം... എന്റെ മൂക്ക് കയര്‍"
ചിന്ത പറന്നു മക്കളുടെ മനസ്സില്‍ കയറി "ഹോ ഇന്നേ വരെ കണ്ടിട്ടില്ലാത്ത അപരിചിത ലോകം, ചിന്ത ദ്രിതിയില്‍ ഭാര്യയുടെ മനസ്സില്‍ കടന്നു വിശാലമായ ലോകം,തനിക്കിത്ത്ര  നാളും ഇടുങ്ങിയായാണല്ലോ തോന്നിയത്!    "തന്നെ  പൂട്ടിയിട്ട താക്കോല്‍ ചിന്ത മന്ത്രിച്ചു"
ചിത കത്തിത്തുടങ്ങി ചിന്ത സ്വമാനസ്സില്‍ കൂടണഞ്ഞു ഭാര്യ പൂട്ടിയിട്ട മുറികളത്ത്രയും  തുറന്നു
"അയല്‍വാസിയുടെ ഒട്ടിയ വയറുകള്‍, വിചിത്ത്ര മുഖങ്ങള്‍,അംഗ വൈകല്ല്യം ബാധിച്ച മരക്കുറ്റികള്‍, വഴിയരികിലെ ചത്ത തവളകള്‍,......
ചിതയുയാരും മുമ്പ്  അയാള്‍ ധഹിക്കപ്പെട്ടു.

Wednesday, 5 October 2011

.....


എന്റെ കൈത്തോടും
വറ്റിയുണങ്ങി,
മൃതമായി അനാഥമായി
കിടക്കുന്നുണ്ടിവിടെ...
ഉമ്മയോതിയ
സമൃതമായ മഴ
യൊഴുകി
പാടുകള്‍ മാത്രം
ബാക്കിയാക്കി.,
ഉറവപ്പാടുകളില്‍
ഗുരുവും പുസ്ത്തകങ്ങളും,
ചങ്ങാതിമാരും
ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്നു....

Monday, 19 September 2011

ഞാനറിയുന്നു .....

മഴ നനഞ്ഞു കയറി വന്നപ്പോള്‍ ഉമ്മ ചൂട് വെള്ളവുമായി കാത്തിരിക്കുകയായിയിരുന്നു.  ബീധിയുടെയും ദേഷ്യത്തിന്റെയും ചൂട് അതില്‍ തിളച്ചു  മറിയുന്നതായി എനിക്ക് തോന്നി   ,.. എന്റെ തര്‍കുത്തരങ്ങളെയും പ്രകൃധിയെയും ചൂട് വെള്ളം നിരന്തരം വെല്ലു വിളിച്ചു കൊണ്ടിരുന്നു . അതിനെ അതിജയിക്കാന്‍ ഞാന്‍ ആ വെള്ളം കക്കൂസില്‍ ഒഴിച്ചു. പിറ്റേന്നാള്‍ വന്ന ചുട്ടു പൊള്ളുന്ന പനി എന്നെ പലതും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.....   

Sunday, 18 September 2011

മോഹന്‍ജദാരോ


ചുടു കാറ്റടിക്കുന്ന മണല്‍ കണ്ടോ?
അതിലന്റെ ഉപ്പമാര്‍ ക്ഷീണിച്ചുറങ്ങുന്നുണ്ട്

എരിഞ്ഞടങ്ങിയ ചാരങ്ങള്‍ കണ്ടോ?
അതന്റെ ഉമ്മമാരുടെ ഹൃദയങ്ങളായിരുന്നു..

ഒന്ന് നോക്കൂ
എന്നെ ആരങ്കിലും കാണുന്നുണ്ടോ?
കണ്ടാല്‍ ദയവായി എന്നിലേക്ക്‌ വരാന്‍ പറയണം
എനിക്കുണരാന്‍ കൊതിയാവുന്നു .....

Saturday, 17 September 2011

ഒന്നാം പാഠം

ആദ്യമായ് വിധ്യാലയത്തില്‍ കടക്കുമ്പോള്‍ അവനു താങ്ങായി അധ്യാപികയുടെ കൈകളുണ്ടായിരുന്നു, അവനറിഞ്ഞില്ല നാളെ ആ കൈകളില്‍ ശിഖരം മുളയ്കുമെന്നു..